August 07, 2016

Christ University is not for Losers but for those who have some Goals.

Its been a long time since I've written something here. I recently came across many news, blogs and writings against Christ University's 'UNWANTED' rules and strictness. So I thought let me share my experience in Christ University.

I joined Christ University in the year of 2009, just after completion of my 12th grade. I entered the college with empty mind, not knowing where to start and what to do in life. From the day 1 I was learning how to survive in this competitive world. 

Christ University Management make sure that they do everything possible to fulfill the primary duty to Educate. There are plenty of opportunities in the campus to improve your knowledge. One of the best libraries in the country, Internet Labs, WiFi-Enabled Class Rooms, Lab facilities, Qualified and Experienced Professors and many more. 
Christ has the best infrastructure among the colleges of India. The class rooms and surroundings are always clean and tidy. 
The life in Christ University, which can be compared well with the life of children studied in Tomoe Gakuen School as described in the book 'Totto-Chan: The Little Girl at the Window' written by Tetsuko Kuroyanagi. Similar to Tomoe students, Christ University tries to bring up professionals with a culture not just the academic knowledge. There is all sorts of opportunities that helps a student to grow in all aspects. Only difference is that Tomoe children had to take part in all the activities but it's not compulsory in Christ. 

I've completed my graduation and post graduation from Christ. and stepped out of Christ with heads held high. and i never had to look back. 

I was there in Christ for 6 years, that is 11 semesters of regular classes and one semester internship. My attendance in the first semester was around 97.5%, and that was the semester with least attendance. All other 10 semesters I maintained almost 100% attendance. I was so attached to the University that I'd spent much more time in my college than the class hours, taking part in different activities and working with various organizations. These activities helped me in meeting people and understanding how to handle the situations. I'm sure that all those who was part of CSA, SWO, Cul-Team, NCC etc have learned something from it. 

I never had to go to any crash courses or go through consultancies to get a job. The training what I received from Christ was more than enough to do what I wanted to do in my life. During my studies I'd used all facilities in Christ that could help me design my future.

Christ University is for those who dream, it's a place for those who want to do something in life, those who want to take risks and achieve something in life. You are at wrong place if you just want to attend(sleep) the classes, get a degree and move on. People who are complaining about Christ culture have not seen the real Christ. Its much more than what you think. 

To those who are not happy at Christ, Open your eyes, heart and mind and see what all opportunities are there in Christ university, take a walk from the main gate to the fourth block, decide what you want to do in your life. Start working on your goals than complaining about silly things. Those 'Unwanted, Strict rules' will help you to groom your personality. There is a highly competitive world waiting for you out there. Prepare yourself when the opportunities are given to you. 

March 08, 2016

എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം?

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഞാന്‍ ബാംഗ്ലൂരില്‍ ഒരു സിറ്റി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. പുറകോട്ടു തിരിച്ചു വച്ചിരിക്കുന്ന ഒരു സീറ്റില്‍ ആണ് എനിക്കു ഇരിക്കാന്‍ സ്ഥലം കിട്ടിയതു. എന്‍റെ മറുവശത്ത് ഒരു ചെറുകുടുംബം ഇരിക്കുന്നു അവര്‍ക്ക് ഒരു 7-8 വയസ് പ്രായം തോന്നിക്കുന്ന ഒരു മകളും ഉണ്ട്. ആ കുഞ്ഞ് ഓരോ കാര്യങ്ങള്‍ അവളുടെ അമ്മയോട് ചോദിക്കാന്‍ തുടങ്ങി. പതിയെ ഞാനും അവള്‍ എന്താണ് ചോദിക്കുന്നത് എന്നു ശ്രദ്ധിക്കാന്‍ തുടങ്ങി. ആ വഴി ഞാന്‍ പല തവണ യാത്ര ചെയ്തിട്ടുള്ളതുമാണ് എങ്കിലും ആ കുഞ്ഞ് ചോദിക്കുന്ന പല കാര്യങ്ങളും ഞാന്‍ ശ്രദ്ധിക്കാതെ കടന്നു പോയതാണ്. വഴിയില്‍ കാണുന്ന ഓരോ വാസ്തുക്കളെകുറിച്ചും ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അവളുടെ അമ്മ ഓരോ ചോദ്യത്തിനും വളരെ വ്യക്തമായി ഉത്തരം നല്‍കുന്നുമുണ്ട്. ആ അമ്മയുടെ അറിവും അത് പറഞ്ഞുകൊടുക്കാനുള്ള കഴിവും അപാരം തന്നെ ആണ്.

ഓരോ പെണ്‍കുഞ്ഞും ജനിക്കുന്നത് ഒരുപാട് ഉത്തരവാദിത്തങ്ങളോടെ ആണ്. സമൂഹത്തില്‍ ഒരു പരിധി വരെ സ്ത്രീ-പുരുഷ സമത്വം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും എവിടെയൊക്കെയോ ഈ സമത്വത്തിന് കോട്ടം തട്ടുന്നില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ പെണ്‍കുഞ്ഞിനും അവള്‍ക്ക് അര്‍ഹമായ അറിവും വിദ്യാഭ്യാസവും നേടാന്‍ ഉള്ള അവസരം ഒരിയ്ക്കലും നിഷേധിക്കരുത്. ഒരു അറിവുള്ള പെണ്‍കുഞ്ഞില്‍ നിന്നാണ് ഒരു അറിവുള്ള അമ്മയുണ്ടാകുന്നത്. നല്ല അറിവുള്ള അമ്മയ്ക്കേ അറിവും കാര്യപ്രാപ്തിയുമുള്ള മക്കളെ വളര്‍ത്താന്‍ കഴിയുകയുള്ളൂ. ഒരു നല്ല നാളെയ്ക്കായി ഇന്നത്തെ ഓരോ മകളേയും നമുക്ക് അറിവിന്‍റെ വഴിയിലൂടെ നടത്താം...

എന്‍റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും വനിതാദിന ആശംസകള്‍...

February 15, 2016

ആണി രോഗവും കുട്ടി ഡോക്ടര്‍മാരും

കുറച്ചു നാള്‍ ആയി കാലില്‍ ആണിരോഗം പോലെ എന്തോ ഒരു സംഗതി കാണാന്‍ തുടങ്ങിയിട്ട്. കുറെ നാള്‍ വേദന സഹിച്ചു മടുത്തപ്പോഴാണ് ഒന്നു ഡോക്ട്ടറെ കാണിക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെ ഇന്ന് രാവിലെ ബാംഗ്ലൂര്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ പോയി. രാവിലെ 6:15നു ഒക്കെ എണീറ്റ് കുളിച്ചു റെഡി ആയി 8:30ഓടെ ആശുപത്രിയില്‍ ചെന്നപ്പോ ഡോക്ടര്‍ വരാന്‍ 9:30 എങ്കിലും ആകുമെന്ന്. എങ്കിലും ഒരു 9:15 ഒക്കെ ആയപ്പോഴേക്കും ഒരു ഡോക്ടര്‍ വന്നു.. ഒരു 25 വയസ് പ്രായമുണ്ടായിരിക്കും.. പഠിച്ചിറങ്ങിയേയുള്ളൂ എന്നു തോന്നുന്നു..

എനിക്കാണേല്‍ ഈ പണ്ടാരത്തിന്‍റെ ഇംഗ്ലിഷും അറിയില്ല.. എന്തായാലും പറഞ്ഞു മനസിലാക്കിക്കാന്‍ പറ്റില്ല എന്നു അറിയാവുന്നത് കൊണ്ട് ഞാന്‍ പ്രശ്നം കാണിച്ചു കൊടുത്തു. അത് കീറി കളയണം എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു ആയിക്കോട്ടെ. ആ ഡോക്ടര്‍ പിന്നെ ആരോടൊക്കെയോ ചോദിച്ചു ഉച്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. ഇനി ഇപ്പോ എന്തു നിന്നിട്ട് കാര്യമില്ല. നേരെ ഓഫീസ്സിലേക്ക് വിട്ടു.

കൃത്യം രണ്ടു മണിക്ക് ചെല്ലാന്‍ പറഞ്ഞത് കൊണ്ട് ഞാന്‍ 2:30 ആയപ്പോഴേക്കും എത്തി. സിസ്റ്റെറേ എന്നോടു ഉച്ചക്ക് വരാന്‍ പറഞ്ഞാരുന്നു എന്നു അറിയിച്ചു.. അവര്‍ വിളിക്കാം എന്നു പറഞ്ഞു. ഞാന്‍ കുറെ നേരം നിന്നു... വിളിക്കുന്നില്ല.. പിന്നെ പോയി ഇരുന്നു.. വിളിക്കുന്നില്ല... പിന്നെ ചെറുതായൊന്ന് മയങ്ങാന്‍ തുടങ്ങിയപ്പോ പേര് വിളിച്ചു..

റൂമില്‍ കയറി.. ബെഡില്‍ കിടക്കാന്‍ പറഞ്ഞു.. 6 അടി പോലുമില്ലാത്ത ബെഡില്‍ ഞാന്‍ എന്റെ 6’5” അടി നീളമുള്ള ശരീരം എങ്ങനെയോ കൊള്ളിച്ചു.. ഇനി ഡോക്ടര്‍ വരാന്‍ വേണ്ടിയുള്ള വൈറ്റിങ്.. കിടക്കുവായിരുന്നത് കൊണ്ട് പിന്നെ ക്ഷമിച്ചു ഏകദേശം ഒരു മണിക്കൂര്‍ അങ്ങനെ കിടന്നു കാണും. വേറൊരു കുട്ടി ഡോക്ടര്‍ വന്നു.. രാവിലെ കണ്ട ഡോക്ട്ടര്‍ക്ക് അത്യാവശ്യം പൊക്കമെങ്കിലും ഉണ്ടാരുന്നു.. ഇതൊരു 5 അടി കാണുമോ ആവോ..

അങ്ങനെ കലാപരിപാടികള്‍ ആരംഭിക്കാന്‍ സമയമായി.. ലോക്കല്‍ അനസ്തേഷ്യ തരും എന്നു പറഞ്ഞു.. അതിനു ചിലര്‍ക്ക് ഒക്കെ സൈഡ് ഇഫെക്ട്സ് ഉണ്ടാവറുണ്ടത്രേ.. അതോണ്ട് ഫോം ഒക്കെ ഒപ്പിട്ടു വാങ്ങി.. ഡോക്ടര് കൊച്ചു കലാപരിപാടികള്‍ തുടങ്ങാന്‍ റെഡി ആയി.. അനസ്തേഷ്യ തരാന്‍ മരുന്നൊക്കെ സിറിഞ്ചില്‍ കയറ്റി ഇഞ്ജെക്ഷന്‍ എടുക്കാന്‍ റെഡി ആയി നില്ക്കുന്നു..

"ഞാന്‍ കുത്താന്‍ പോകുവാണെ" എന്നുപറഞ്ഞു ആക്രമിക്കാന്‍ തുടങ്ങി.. ആദ്യ കുത്തലില്‍ തന്നെ ആ പരിചയക്കുറവ് അനുഭവപ്പെട്ടു.. ഇടക്ക് സൂചി ഒക്കെ സിറിഞ്ചില്‍ നിന്നു ഊരി പോകുന്നത് കണ്ടു.. കര്‍ത്താവേ എന്നെ കാത്തോണേ എന്നു പ്രാര്‍ഥിച്ചോണ്ട് ഞാന്‍ കിടന്നു.. ഡോക്ടര്‍ കൊച്ച് കമ്പിപ്പാരയും വടിവാളും ഒക്കെയായി ഞാനിതിലിന്നൊരു താജ്മഹല്‍ പണിയും എന്ന മനോഭാവത്തോടെ അങ്കം തുടങ്ങി. കിടക്കുകയായിരുന്നത് കൊണ്ടും അങ്കം കാലില്‍ നടത്തുന്നത് കൊണ്ടും എനിക്കു ഒന്നും കാണാന്‍ പറ്റിയില്ല.. അവസാനം ഒരു മഞ്ചാടി കുരുവിന്‍റെ അത്രേം വലുപ്പമുള്ള ഒരു സാധനം എടുത്തിട്ടു പറഞ്ഞു ഇതാണ് ആ സംഗതി എന്നു.. പിന്നെ എന്തൊക്കെയോ കാണിച്ച് എല്ലാം തുന്നികെട്ടി ഡ്രസ് ഒക്കെ ചെയ്തു തന്നു.. 

എല്ലാം കഴിഞ്ഞപ്പോ കുറെ ഡോക്ടര്‍ പിള്ളേര്‍ വന്നു ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.. വേദനയുണ്ടാരുന്നോ? എത്രനാളായി തുടങ്ങിയിട്ട്? അങ്ങനെ അങ്ങനെ.. ഞാനൊരുമാതിരി വൈവ കഴിഞ്ഞുവരുന്ന വിദ്യാര്‍ത്തിയെ പോലെ ഒരുമാതിരി എല്ലാത്തിനും ഉത്തരം പറഞ്ഞു.. പിള്ളേരല്ലേ പഠിച്ചുവരട്ടെന്നേ. .

കലാപരിപാടികള്‍ കുറേ നടത്തിയത് കൊണ്ടു നടക്കാന്‍ പറ്റില്ല. . അതോണ്ട് തിരിച്ച് ജോലിക്കൊന്നും പോകാന്‍ നിന്നില്ല നേരെ വീട്ടിലേക്ക് പോന്നു.. ഇനി രണ്ടു മൂന്നു ദിവസം അഴിച്ചു പണിയാന്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.. 

വാല്‍ കഷ്ണം: എന്തൊക്കെയായാലും ഇന്ന് ആണി രോഗത്തിന്‍റെ ഇംഗ്ലിഷ് പേര് പഠിച്ചു ‘Corn Disease’. അത് എടുത്തു കളയുന്നതിനെ ‘Corn Extraction/Removal’ എന്നു പറയും. 

February 14, 2012

മിനിക്കഥ : വിഷു

ഒന്ന് എത്തി നോക്കി . .
എല്ലാരും പൂത്തിരി കത്തിക്കുന്നു. .
 ഞാനും ഒരെണ്ണം കത്തിക്കാന്‍ കൂടി. .
ആരൊക്കെയോ അത് ഊതി കത്തിച്ച് പടക്കത്തിനോ ബോംബിനോ ഒക്കെ തീ കൊടുത്തു . .
എല്ലാം കൂടെ ഒരുമിച്ചു പൊട്ടി. .
അവസാനം ഞാനും ചോദിച്ചു . .
 "ഇപ്പൊ എന്താ ഇണ്ടായെ. . എന്തിനാ ആളുകള്‍ പടക്കം പൊട്ടിച്ചേ? ഇന്ന്‍ വിഷുവാ??"


January 08, 2012

ആത്മഹത്യക്ക്‌ ചില പുതിയ വഴികള്‍.


              ചുമ്മാ ക്ലാസ്സില്‍ വയുംനോക്കി ഇരിക്കുന്ന സമയത്താണ് ലാപ്ടോപില്‍ നിന്നും ഒരു ഒച്ചേം വിളീം ഒക്കെ കേക്കുന്നത്. . അടിച്ചു പോയിട്ടോന്നുമില്ല . . ഒരു കത്ത് വന്നതാ . . ഇന്‍ബോക്സ് തുറന്നു നോക്കിയപ്പോള്‍ ആണ് ഒരു ഗഡി ചാകാനുള്ള പുതിയ വഴികള്‍ അയച്ചുതന്നിരിക്കുന്നു. .
         
            ഞാന്‍ പരീക്ഷിക്കുന്നതിനു മുന്‍പ് ആര്‍ക്കെങ്കിലും ടെസ്റ്റ്‌ ചെയ്ത റിസള്‍ട്ട്‌ പറയണമെന്നുണ്ടെങ്കില്‍ സ്വാഗതം. . .

            ദോ താഴെ കിടക്കുന്നതാണ് അവ. .

1. കരിമരുന്നു പ്രയോഗം
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ രണ്ടു വാണങ്ങള്‍ കയര്‍ ഉപയോകിച്ചു കെട്ടി മറ്റേ അറ്റം കഴുത്തിലും കെട്ടി കത്തിക്കുക... സംഗതി ഒരുമിച്ചു നടന്നാല്‍ കാര്യം സസ്കസ്സ്. . ആകാശത്ത് വച്ച് വടിയാകാം . . 


2. ഇക്കിളി മരണം
ലോ ലിങ്ങനെ ഓരോന്ന് ചുമ്മാ പോക്കികൊണ്ടിരിക്കുന്നവരെ കണ്ടിട്ടില്ലെ. . അവരുടെ അടിയില്‍ പോയി നിന്നു ചെറുതായി ഒന്ന് ഇക്കിളി ഇട്ടാല്‍ മതി. . പിന്നെ കാണുന്നവരെല്ലാം പറയും " എല്ലാം വളരെ പെട്ടന്ന് ആയിരുന്നു"


3.ഘടികാരം
ഈ തന്ത്രം ഉപയോഗിക്കുകയാണെങ്കില്‍ നിര്‍ദിഷ്ട പ്രക്രിയക്കെടുക്കുന്ന സമയം നമ്മള്‍ക്ക് തന്നെ തീരുമാനിക്കാം. . സെക്കന്റ്‌ സൂചി ആണ് ഫാസ്റ്റ്‌... പിന്നെ ആഗ്രഹവും ആവശ്യവും അനുസരിച്ച് മിനിറ്റു സൂചിയോ മണിക്കൂര്‍ സൂചിയോ ഉപയോഗിക്കാം. .


4. CD പ്ലെയര്‍
നിങ്ങളുടെ വീട്ടിലെ CD DVD പ്ലേയറുകളുടെ ഇടയില്‍ ഉള്ള  ചാവാന്‍ തലവയ്കുന്ന സ്ഥലത്ത്‌  (ചിത്രത്തിലേത് പോലെ) തല വച്ചിട്ട് Close ബട്ടണ്‍ അമര്‍ത്തുക. ബാക്കി കാര്യം അത് നോക്കിക്കൊള്ളും.

5.Middle Stump
അടുത്ത ഐഡിയ Middle Stump ആയി നില്‍ക്കുകയാണ്. ബോളെര്‍ക്ക് നന്നായി എറിയാന്‍ അറിയുമെങ്കില്‍ പിന്നെ എല്ലാം ഓക്കേ. .


6. കേരമൃത്യു
ഈ കാണുന്ന രീതില്‍ സംഗതികള്‍ ഒപ്പിക്കണം. ക്രൈന്‍ വിളിക്കുകയയിരിക്കും ഉത്തമം. കയരുമുരിച്ചാല്‍ വയറുമുറുകും പിന്നത്തെ കാര്യം പറയണ്ടല്ലോ

7. Master Plan
ഇത് ഞാന്‍ രാപകലില്ലാതെ ആലോചിച്ചു കണ്ടുപിടിച്ച ഡിസൈന്‍ ആണ്. ആദ്യം ഇതേ പോലെ സാധനങ്ങള്‍ ഒക്കെ വയ്ക്കുക. എന്നിട്ട് ലോ ലവിടെ കയറിയിരിക്കുക വല്ലതും തിന്നോണ്ടിരിക്കണം. കാഷ്ടിക്കുന്നത് താഴെ ഉള്ള പ്ലേറ്റില്‍ വേണം . അതിന്റെ കനം കൂടുമ്പോള്‍ ആ ഷൂ ചെന്ന് ഫുട്ബോള്‍ കളിക്കും. പന്ത് ചെന്ന് മെഴുകുതിരിയില്‍ തട്ടും. ആ വണ്ടി നീങ്ങി ചെന്ന് നൂലില്‍ തട്ടുമ്പോള്‍ നൂല്‍ കത്തുകയും പൊട്ടുകയും ചെയ്യും. പിന്നെ എല്ലാം വളരെ പെട്ടന്നായിരിക്കും. അവിടെ ചോരപ്പുഴ ഒഴുകും..




ഇനി ഇതൊന്നും സസ്ക്കസ്സ് ആയില്ലെങ്കില്‍

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
"പോയി ഒരു കല്യാണം കഴിക്ക്"




courtesy: funzug.com



December 07, 2011

അരമന സൊസൈറ്റിയും 800 അംഗങ്ങളും


       ആറ്റുനോറ്റിരുന്നാണ് ഞാന്‍ ഒരു പശുവിനെ വാങ്ങിയത്‌. പശുവിനെ വളര്‍ത്തി വല്യ ശീലമില്ലാതതിന്നാല്‍ കരക്കാര്‍ എങ്ങനെയാണ് പശു വളര്‍ത്തുന്നെ എന്ന് നോക്കിയാണ് ഞാനും തിന്നാനും കുടിക്കാനും ഒക്കെ കൊടുക്കുന്നത്. ഞാന്‍ എന്റെ പശുവിന് കാടിയും പിണ്ണാക്കും മുതല്‍ ബൂസ്ടും ഹോര്‍ലിക്സും വരെ കൊടുത്തു. പശു നല്ല സുന്ദരി കുട്ടപ്പിയായിരിക്കുന്ന കാലം..

എന്‍റെ പശു 

     പക്ഷെ ഇതുവരെ ആരെയും പാലുവാങ്ങാനോ ചാണകം വാരാനോ ആരെയും ഇങ്ങോട്ട് കണ്ടിട്ടില്ല. അപ്പോഴാണ്‌ ഒരു അയലോക്കംകാരന്‍ പറഞ്ഞത് സൊസൈറ്റിയില്‍ അംഗത്വം എടുത്താലേ ആള്‍ക്കാര്‍ പാല്‍ വാങ്ങാന്‍ വരൂ എന്ന്. എന്നാപ്പിന്നെ ഒരെണ്ണം എടുത്തേക്കാം എന്ന് കരുതി രാവിലെ തന്നെ കുടയും വടിയും എടുത്ത് നേരെ സൊസൈറ്റിയിലേക്ക്‌ വച്ചുപിടിച്ചു.
     സൊസൈറ്റി ഓപ്പണ്‍ ആണ്. ആര്‍ക്കും എപ്പോ വേണമെങ്കിലും കയറിച്ചെല്ലാം, അവിടെ നടക്കുന്നതൊക്കെ കാണാം. എന്നാല്‍ അംഗത്വം ഉള്ളവര്ക്കെ വായ് തുറക്കുവാന്‍ അവകാശം ഉള്ളൂ. സൊസൈറ്റിയില്‍ പലരും തങ്ങളുടെ പശുക്കളെ കുറിച്ചും പാലിനെ കുറിച്ചുമെല്ലാം പറയുന്നത് കണ്ടു. ഞാന്‍ നേരിട്ട് ചെന്ന് ചോദിച്ചു "എന്നേം നിങ്ങടെ കൂടെ കൂട്ടാമോ" എന്ന്. ആരും കേട്ടില്ല. പിന്നെയാണ് കണ്ടത്‌ അവിടെ വലിയ ഒരു നിയമാവലി തൂക്കിയിട്ടിരിക്കുന്നത് കണ്ടത്‌.

അതിങ്ങനെയാണ്


പ്രിയപ്പെട്ട  പശു വളര്‍ത്തലുകാരെ.......................

നല്ലവരായ പശുവളര്‍ത്തുന്ന ..നിലവാരവും സംസ്കാരവും ഉള്ള ...ആള്‍കാരോട് പെരുമാറാന്‍ അറിയുന്ന ..പശു വളര്‍ത്തലിലൂടെ സൌഹ്രദം കാംക്ഷിക്കുന്ന ...വളര്‍ത്തലുകാര്‍ക്ക്‌ മാത്രമേ സൊസൈറ്റിയില്‍ അംഗത്വം നല്‍കൂ ...അംഗത്വം ചോദിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഒരു പശു ഉണ്ടായരിക്കണം.

ഇത് ഒരു ടൈം പാസ്‌ മാത്രം ആയി കാണുന്നവര്‍ ദയവായി ഈ  സൊസൈറ്റിയില്‍ ചേരരുത് ...അങ്ങനെ ചേര്‍ന്നവര്‍ ഉണ്ടെങ്കില്‍ സ്വയം ഈ  സൊസൈറ്റിയില്‍ നിന്നും ഒഴിവാകണം എന്ന് അപേക്ഷിക്കുന്നു..

അംഗങ്ങള്‍ പുതിയ അംഗങ്ങളെ  സൊസൈറ്റിയിലേക്ക്‌ ചേര്‍ക്കാന്‍ പാടില്ല. സൊസൈറ്റി നിയമങ്ങള്‍ പാലിക്കാന്‍ സന്നദ്ധരായവരെ തിരിച്ചറിയല്‍ കാര്‍ഡ്‌ സഹിതം  സൊസൈറ്റിയില്‍ അറിയിക്കുക . സൊസൈറ്റി ഏമാന്‍ അവരുമായി സംസാരിച്ചു യോഗ്യരെങ്കില്‍  സൊസൈറ്റിയിലലേക്ക്‌ ചേര്‍ക്കുന്നതാണ്.

"നാലാള്‍ ആണെങ്കിലും നല്ലാള്‍ ആകണം" 
 എന്നാണു ഈ സൊസൈറ്റിയുടെ ആപ്ത വാക്യം .
എല്ലാവരും സഹകരിക്കുമല്ലോ?.
താഴെ നിയമാവലി വായിച്ച ശേഷം മാത്രം ഗ്രൂപ്പില്‍ അംഗമാകുക

നിയമാവലി-പുതുക്കിയത്

1)പശു വളര്‍ത്തലുകാരുടെ സൊസൈറ്റി എന്ന ഈ സൊസൈറ്റി, പേരു പോലെ തന്നെ ഇതു പശു വളര്‍ത്തലുകാരുടെ സൊസൈറ്റിയാണ്.

2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം പശു വളര്‍ത്തലുകാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ പശു വളര്‍ത്തലുകാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം.

3 )ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏതുപശു വളര്‍ത്തലുകാരനും ഈ സൊസൈറ്റിയില്‍ അംഗമാകാം.അംഗമാകുന്നവര്‍ക്ക് ഒരു പശുവെങ്കിലും ഉണ്ടായിരിക്കല്‍ നിര്‍ബന്ധം.പശുവില്ലാത്തവര്‍ക്ക്‌ സൊസൈറ്റിയില്‍  പ്രവേശനമില്ല.വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഒന്നില്‍ കൂടുതല്‍ തിരിച്ചറിയല്‍ കാര്‍ഡും സൊസൈറ്റിയില്‍  അനുവദനീയമല്ല.

4 )അംഗങ്ങള്‍ സൊസൈറ്റിയുടെ  പേര് അവരുടെ പശുവിന്റെ പുറത്ത്‌ എഴ്തി വയ്ക്കണം.അംഗങ്ങള്‍ അവരുടെ കൃത്യമായ വയസ്, നാട്, വീട്, തൊഴില്‍, കുടുംബം, വിലാസം,ഫോണ്‍ നമ്പര്‍ എന്നിവ വെളിപ്പെടുത്തി സ്വന്തത്തെ സൊസൈറ്റിക്ക് പരിചയപ്പെടുത്തുന്നത് അഭികാമ്യമാണ്. പ്രധാനമായി നിലവിലുള്ള ഒരു പശുവിന്റെ ഫോട്ടോയും നല്‍കിയിരിക്കണം. ഇതെല്ലാം നല്‍കേണ്ടത സൊസൈറ്റിയിലുള്ള ഡയറക്ടറിയിലാണ്.
(സ്ത്രീകള്‍ കഴിയുന്ന വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാവും)

5 )ഒരു അംഗത്തിന് ഒരു ദിവസം ഒരു പ്രാവശ്യം എന്തെങ്കിലും പറയാം ,പശുവുമായി ബന്ധപ്പെട്ട നുറുങ്ങുകള്‍(പരിധിയില്ല), ഒരു ഫോട്ടോ സൊസൈറ്റിയില്‍  നല്‍കാം.കൂടുതല്‍ അനുവദിക്കുകയില്ല. .സൊസൈറ്റിയില്‍  ഇല്ലാത്ത മറ്റൊരാളുടെ ഒരു ഗ്ലാസ്‌ പാലും നല്‍കാം.അംഗങ്ങള്‍ക്ക്‌ തൈര് കൊണ്ടുവരാന്‍ അനുവാദമില്ല . എല്ലാം ഒരു ദിവസം ഒന്നു മാത്രം.

പ്രത്യേകം ശ്രദ്ധിക്കുക :

വര്‍ത്തമാനങ്ങള്‍ പശുവിന്റെതോ പശുവുമായി ബന്ധപ്പെടുന്നതോ ആകണം ...
അല്ലാത്തവ കര്‍ശനമായും തല്ലു മേടിക്കാനുള്ളതാണ്  ...
രാഷ്ട്രീയമോ മതമോ ആയാല്‍ അടി മേടിക്കും ..
ഒപ്പം ചെറു വിവരണം നല്‍കുന്നത് അനുവദനീയമല്ല

6 ) സൊസൈറ്റിക്കുള്ളില്‍ ചര്‍ച്ചകള്‍ അനുവദിക്കും. സൊസൈറ്റിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന രൂക്ഷമായ വാദ പ്രതിവാദങ്ങളിലേക്ക് എത്തിക്കുന്ന ചര്‍ച്ചകള്‍ അനുവദനീയമല്ല. അത്തരം കാര്യങ്ങള്‍ പശുവിനോട് പറയുക. സൊസൈറ്റിയില്‍  മറ്റു സൊസൈറ്റിയംഗങ്ങള്‍ വിഷമകരമായ സംസാരം അനുവദനീയമല്ല. ചര്‍ച്ചകള്‍ക്കിടയില്‍ വിഷയ സംബന്ധിയല്ലാത്ത കാര്യങ്ങള്‍, സംസാരം അനുവദിക്കുന്നതല്ല. അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങള്‍ പറയുന്നത് അനുവദനീയമല്ല. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ വിഷയത്തില്‍ ഒതുങ്ങി നിന്ന് ചര്‍ച്ച ചെയ്യാന്‍ ശ്രദ്ധിക്കണം.ഒന്ന് പറഞ്ഞതുതന്നെ തന്നെ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഒരു ചര്ച്ചയിലും പറയാന്‍ അനുവദിക്കില്ല.
ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടാത്ത സംസാരം മുന്നറിയിപ്പില്ലാതെ അടി മേടിക്കും.

7)അംഗങ്ങള്‍ പുതിയ അംഗങ്ങളെ സൊസൈറ്റിയിലേക്ക്‌ ചേര്‍ക്കാന്‍ പാടില്ല. സൊസൈറ്റി നിയമങ്ങള്‍ പാലിക്കാന്‍ സന്നദ്ധരായവരെ തിരിച്ചറിയല്‍ കാര്‍ഡ്‌ സഹിതം സൊസൈറ്റിയില്‍ അറിയിക്കുക .സൊസൈറ്റി ഏമാന്‍ അവരുമായി ബന്ധപ്പെട്ടു യോഗ്യരെങ്കില്‍ സൊസൈറ്റിയിലേക്ക്‌ ചേര്‍ക്കുന്നതാണ്

8) നിയമാവലിയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത സൊസൈറ്റിയുടെ ഭരണ സംബന്ധമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം എമാന് മാത്രമായിരിക്കും .നിയമാവലി ഭേദഗതി ചെയ്യാനും പരിഷ്കരിക്കാനുമുള്ള അധികാരവും എമാന് മാത്രമാണ്. ആവശ്യമായ ഭേദഗതികള്‍ അംഗങ്ങള്‍ എമാനെ അറിയിക്കാന്‍ ശ്രമിക്കണം.

9)സൊസൈറ്റി നിയമങ്ങള്‍ അംഗീകരിക്കാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്. നിയമങ്ങള്‍ അംഗീകരിക്കാത്തവരെ സൊസൈറ്റിയില്‍ നിന്ന് പുറത്താക്കുന്നതാണ്.
     ഇത്രേം കണ്ടപ്പോള്‍  തന്നെ എനിക്ക് വയറു നിറഞ്ഞു. ഇനി ഇപ്പൊ എന്താ ചെയ്യാ.. ആരും കണ്ടില്ല ഞാന്‍  മെല്ലെ  പശുവിന്റെ അടുത്തേക്ക്‌ തന്നെ തിരിച്ചു പോന്നു. നിയമസഭയില്‍ അംഗത്വമെടുക്കാന്‍ പോലും ഇത്രേം കഷ്ടപെടെണ്ടാ എന്ന് തോന്നുന്നു.

       കുറെ നാള്‍ ഞാന്‍ പശുവിന് ഒന്നും തിന്നാന്‍ കൊടുത്തില്ല. എമാനോടുള്ള ദേഷ്യം പശുവിനോട് തീര്‍ത്തു. പാവം പശു ....
ഒന്നും തിന്നാന്‍ കിട്ടാതായപ്പോള്‍ എന്റെ പശുവിനെ ആരും നോക്കാതായി... ഞാന്‍ എന്റെ പശുവിന് ബൂസ്റ്റ്‌ കൊടുക്കും ഹോര്‍ലിക്സ് കൊടുക്കും . എന്നിട്ട് സൊസൈറ്റിയുടെ വാതില്‍ തള്ളി തുറന്നു ചെന്ന് എമാനോട് ചോദിക്കും " എന്നേം സൊസൈറ്റിയില്‍ എടുക്കുമോന്ന്‍" ഇല്ലെങ്കില്‍ ഞാന്‍ സത്യാഗ്രഹമിരിക്കും കൂടെ കുറെ അണ്ണാ ഹസാരെ പിള്ളേരേം മുല്ലപെരിയാര്‍ പിള്ളേരേം വിളിക്കും. എന്നിട്ടും തന്നില്ലെങ്കില്‍ ഞാന്‍ ട്യുഷന് പോകും . പിന്നേം നോക്കും .. എന്നിട്ടും സ്വീകരിച്ചില്ലെങ്കില്‍ ഞാന്‍ പശുവിനെ വച്ച് കീഴടങ്ങും.. അല്ല പിന്നെ ....


കുറെ നാളുകള്‍ക്ക്‌ ശേഷം ഒരു രാവിലെ ....
ഒരാള്‍ എന്നോട് 
"എങ്ങോട്ടാടാ ഉവ്വേ പോകുന്നെ?" 
"നമ്മടെ സൊസൈറ്റിയില്‍ ഒന്ന് പോണം ഇപ്പോഴേലും അംഗത്വം തരുമോന്നു നോക്കണം"
"എവിടാ ഈ സൊസൈറ്റി?"
" ലോ ലിതിലേ പോയാല്‍ എത്തും..."


"അപ്പൊ സുലാന്‍"

November 15, 2011

ഒരു ആമുഖപ്രസംഗം

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
(അങ്ങനെയാണല്ലോ മഹാന്മാര്‍ പറഞ്ഞിരിക്കുന്നത് ഞാനും കുറയ്ക്കുന്നില്ല)

         എന്‍റെ കുറെ നാളായുള്ള ആഗ്രഹമാണ് മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങണമെന്ന്. എന്നാപിന്നെ ഇത് തന്നെ മലയാളത്തിലേക്ക്‌ മാറ്റിയാലോ എന്ന് കരുതി.

       ഞാന്‍ മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത്  കാളികാവ്‌ എന്ന സ്ഥലത്ത് ജനിച്ചു ( എന്നാണെന്ന് ചോദിക്കരുത് ഞാന്‍ പറയില്ല). എന്‍റെ ബാല്യകാലം ഞാന്‍ മമ്പാട്‌ പഞ്ചായത്തില്‍ ചാലിയാര്‍ പുഴക്കക്കരെ കാരച്ചാല്‍ എന്ന ഗ്രാമത്തില്‍ ചിലവഴിച്ചു. അവിടുത്തെ അംഗന്‍വാടിയില്‍ പഠിച്ചു.
    ഒന്നാം ക്ലാസും രണ്ടാം ക്ലാസും കാളികാവ് അടുത്തുള്ള ചാഴിയോട് സ്കൂളില്‍ പഠിച്ചു. അവിടുന്ന് അതുമതിയാക്കി നിലമ്പൂരിലേക്ക്‌.. അവിടെ Govt. Model UP സ്കൂളില്‍ എഴ് വരെ പഠിച്ചു. പിന്നെ എരുമമുണ്ടയിലെക്ക് അവിടെ SSLC വരെ പഠിച്ചു. അതൊരു സ്ഥലം തന്നെയാണ്. അവിടുത്തെ ഹരിത ഭംഗിയൊക്കെ ഇപ്പോളും എന്‍റെ ഓര്‍മയിലുണ്ട്. ഞാന്‍ പഠിച്ച സ്കൂളുകള്‍ എല്ലാം മലയാളം മീഡിയമാണ്. അതുകൊണ്ട് മലയാളം നല്ലപോലെ അറിയാം ഇംഗ്ലീഷ് കുറെയൊക്കെ അറിയാം. അതിന്റെ ഒരു അഹങ്കാരവും എനിക്കില്ലട്ടോ.അതൊക്കെ ഒരു ഭാഗ്യമായാണ് എനിക്ക് തോന്നുന്നത്. .  ഞങ്ങള്‍ പഠിച്ച അത്ര ഒന്നും ബാക്കിയുള്ളവര്‍ പഠിച്ചുമില്ല. ഞങ്ങളുടെ പോലെ വിദ്യാഭ്യാസകാലഘട്ടം അവര്‍ ആസ്വദിച്ചിട്ടുമില്ല. ഞങ്ങള്‍ പാടത്തും പറമ്പിലും തോട്ടിലും കാട്ടിലുമൊക്കെ നടന്ന് സ്കൂള്‍ ജീവിതം ശെരിക്ക് ആസ്വദിച്ചിരുന്നു . ഇന്നത്തെ തലമുറക്ക്‌ അതൊരു കിട്ടകനിയാണ്.
     +1 ഉം +2 ഉം Little Floweril പഠിച്ചു. അങ്ങനെ നിലമ്പൂരില്‍ ഒരു പത്തു വര്‍ഷത്തോളം താമസിച്ചു. ഇപ്പോള്‍ പഠിക്കാനായി ബാംഗ്ലൂരില്‍ ..... Christ Universityയിലാ പഠിക്കുന്നെ. കൊള്ളം നല്ല ഒരു യുണിവേഴ്സിറ്റിയാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുക്കുന്നു.

   ഇതൊക്കെയാണ്  എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍... അങ്ങനെ ഞാനും മലയാളം ബൂലോകത്തേക്ക് കാലെടുത്തു വക്കുന്നു...:) ബാക്കിയൊക്കെ വഴിയെ പറയാം...

നന്ദി, നമസ്കാരം